Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി വ​ന​ത്തി​ൽ ത​ള്ളിയ കേസ്; യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

മും​ബൈ: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി വനത്തിൽ ത​ള്ളി​യ കേ​സി​ൽ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ. ഐ​രോ​ളി സ്വ​ദേ​ശി ബ​ലി​റാം സൂ​ര്യ​നാ​ഥ് കു​ശ്വാ​ഹ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ സു​നി​ത കു​ശ്വാ​ഹ (40), ഇ​വ​രു​ടെ കാ​മു​ക​നും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​മാ​രാ​യ രാ​ഹു​ൽ ദ​ശ​ര​ഥ് പ്ര​ജാ​പ​തി (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല്ല​പ്പെ​ട്ട ബ​ലി​റാ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 11 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഭാ​ര്യ​യോ​ടും ര​ണ്ട് മ​ക്ക​ളോ​ടു​മൊ​പ്പം ഐ​രോ​ളി​യി​ലാ​യി​രു​ന്നു ബ​ലി​റാം താ​മ​സി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ബ​ലി​റാ​മി​ന്‍റെ സ​ഹോ​ദ​ര​ൻ സു​നി​ത​യെ കാ​ണാ​നെ​ത്തി​യി​രു​ന്നു. ബ​ലി​റാ​മി​ന്‍റെ കാ​ണാ​താ​ക​ലി​നെ​ക്കു​റി​ച്ച് സു​നി​ത​യോ​ട് ചോ​ദി​ച്ച​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യ മ​റു​പ​ടി​യാ​ണ് ഇ​വ​ർ ന​ൽ​കി​യ​ത്. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ സ​ഹോ​ദ​ര​ൻ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. സു​നി​ത​യ്ക്ക് രാ​ഹു​ൽ പ്ര​ജാ​പ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ബ​ലി​റാം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ബ​ലി​റാ​മി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഇ​രു​വ​രും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബ​ലി​റാ​മി​നെ ഇ​രു​വ​രും ചേ​ർ​ന്ന് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ക​ഴു​ത്ത​റു​ത്ത് മ​ര​ണം ഉ​റ​പ്പാ​ക്കി. തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് വനത്തിൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

District News

കാ​ണാ​താ​യ വ​യോ​ധി​ക​ൻ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

മു​ണ്ട​ക്ക​യം: കാ​ണാ​താ​യ വ​യോ​ധി​ക​നെ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ഞ്ച​വ​യ​ൽ ആ​നി​ക്കു​ന്ന് കോ​ട്ട​ക്കു​ഴി​യി​ൽ ബേ​ബി (90) ആ​ണ് മ​രി​ച്ച​ത്.

കാ​രി​ശേ​രി വ​നം ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 11നാ​ണ് ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹം ഈ ​ഭാ​ഗ​ത്തേ​ക്കു ത​നി​ച്ച് ന​ട​ന്നു പോ​യ​താ​കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​ണ്ട​ൻ​പ​താ​ലി​ലു​ള്ള ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: സ​ണ്ണി, സൂ​സ​മ്മ, കു​ഞ്ഞു​മോ​ൾ, പ​രേ​ത​യാ​യ ലി​സി. മ​രു​മ​ക്ക​ൾ: മോ​ളി, അ​ച്ച​ൻ​കു​ഞ്ഞ്, തോ​മ​സ് കു​ര്യ​ൻ, രാ​ജു.

Kerala

വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ ര​ക്ഷ​പെ​ടു​ത്തി

പ​ത്ത​നം​തി​ട്ട: വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ പോ​ലീ​സും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട ക​ല്ലേ​ലി വ​ന​ത്തി​ലാ​ണ് തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്നു​ള്ള 24 അം​ഗ സം​ഘം കു​ടു​ങ്ങി​യ​ത്.

വ​ഴി​തെ​റ്റി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഇ​വ​ർ ശ​ബ​രി​മ​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ചു. തു​ട​ർ​ന്ന് കോ​ന്നി ഡി​എ​ഫ്ഒ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണാ​റ​പ്പാ​റ​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ ഇ​വ​രെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

മ​ണ്ണാ​റ​പ്പാ​റ ന​ടു​വ​ത്തും മൂ​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രും പോ​ലീ​സു​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

 

Kerala

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കാ​ന​ന​പാ​ത തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഇ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് എ​രു​മേ​ലി വ​ഴി​യു​ള​ള കാ​ന​ന പാ​ത ഈ ​മാ​സം 15 നു​ത​ന്നെ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഡ​ല്‍​ഹി സ്വ​ദേ​ശി ശ്യാം​മോ​ഹ​ന്‍ ആ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. ഈ ​മാ​സം 17ന് ​വൃ​ച്ഛി​ക​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ക്കു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്താ​ന്‍ ര​ണ്ടു​ദി​വ​സം മു​മ്പേ​ത​ന്നെ പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഹ​ര്‍​ജി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നോ​ട് ദേ​വ​സ്വം ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ന​ട തു​റ​ക്കു​ന്ന 17ന് ​കാ​ന​ന പാ​ത​യും തു​റ​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ഭി​ഭാ​ഷ​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Latest News

Corehub Up